obitury

ബാലരാമപുരം: ഇടക്കോണം കളത്രക്കാവ് ഭുവനേശ്വരി മന്ദിരത്തിൽ പത്മകുമാരിയെ (52)​മൊട്ടമൂട് മണലുവിള ജംഗ്ഷനുസമീപം വച്ച് കാറിൽ തട്ടിക്കൊണ്ടുപോയി 40 പവന്റെ ആഭരണങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ നാലു പേർ കൂടി നരുവാമൂട് പൊലീസ് പിടിയിലായി.

നെടുമങ്ങാട് ചുള്ളിമാനൂർ വഞ്ചുവം റോഡരികത്ത് വീട്ടിൽ അൽ അമീൻ(44)​,​ കാരക്കാമണ്ഡപം സെന്റ് ആന്റണീസ് സ്‌കൂളിന് സമീപം ജസീം (33)​,​ കല്പറ്റ ചുണ്ട സ്‌കൂളിന് സമീപം ഫിലിപ്പ് (33)​,​ അരുവിക്കര കുളത്തുകാൽ ചിറക്കുഴി പുത്തൻവീട്ടിൽ സനൽകുമാർ (43)​ എന്നിവരാണ് പിടിയിലായത്.

പിടിയിലായ അൽഅമീനും ജസീമും പാലോട്,​ മെഡിക്കൽ കോളേജ്,​ നെടുമങ്ങാട്,​ അരുവിക്കര സ്റ്റേഷനുകളിലെ മോഷണക്കേസ് പ്രതികളും ജസീം നരുവാമൂട് പൊലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയുമാണ്. തിരുവനന്തപുരം അഡീഷണൽ റൂറൽ എസ്.പി. സുൽഫിക്കറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കാട്ടാക്കട ഡിവൈ.എസ്.പി അനിൽകുമാറിന്റെ നിർദ്ദേശപ്രകാരം സി.ഐ ധനപാലൻ,​ മലയിൻകീഴ് സി.ഐ പ്രതാപചന്ദ്രൻ,​ എസ്.ഐ. വിൻസെന്റ്,​ എസ്. അജീന്ദ്രകുമാർ,​ എ.എസ്.ഐ രാജേഷ് കുമാർ,​ എസ്.സി.പി.ഒ രതീഷ്,​ റൂറൽ ഷാഡോ ടീം എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.