acciodent

തിരുവനന്തപുരം: ഗവർണർ ആരീഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ വിനോദ് കുമാറും കുടുംബവും സഞ്ചരിച്ച് സ്‌കൂട്ടർ അപകടത്തിൽപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 12ഓടെ പി.ആർ.സിന് സമീപം ആറ്റുകാൽ ബണ്ട് റോഡിലായിരുന്നു അപകടം. തലയ്ക്ക് പരിക്കേറ്റ വിനോദിനെയും ഭാര്യയും സ്വകാര്യ ആശുപത്രിയിലെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരിക്കുകായാണ്. ഇരുവരും അപകട നില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഒപ്പമുണ്ടായിരുന്ന ഇവരുടെ കുട്ടി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. റോഡിൽ തിരിച്ചറിയാത്ത വിധം പരന്നിരുന്ന ഓയിലിൽ തെന്നിയാണ് സ്‌കൂട്ടർ അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. തെന്നിവീണ ഇരുവരും എതിർ ദിശയിൽ നിന്നെത്തിയ കാറിൽ ഇടിയ്ക്കുകയായിരുന്നു. ഈ അപകടത്തിന് പിന്നാലെ ഇതേ പ്രദേശത്ത് ബൈക്കുകളും സമാന രീതിയിൽ അപകടത്തിൽപ്പെട്ടു.