
കിളിമാനൂർ :പോങ്ങനാട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. പോങ്ങനാട് ജമാഅത് കമ്മിറ്റി പ്രസിഡന്റ് എം.ഐ. ഹാഷിം പതാക ഉയർത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ബൻഷ ബഷീർ, ജമാഅത്ത് ഇമാം സയിദ് മദനി, ജമാഅത്ത് വൈസ് പ്രസിഡന്റ് നിസാർ, ജമാഅത്ത് ട്രഷറർ നിസാർ, ജമാഅത്ത് എക്സിക്യൂട്ടീവ് മെമ്പർ അബ്ദുൽ സത്താർ, ഡോ.എൻ.എസ്. ഷാജി. സാധു സംരക്ഷണ സമിതി എക്സിക്യൂട്ടീവ് അംഗം കമാൽ, മദ്രസ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.