
വെഞ്ഞാറമൂട് : ദുരൂഹ സാഹചര്യത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.വലിയകട്ടയ്ക്കാൽ ചെറുകോട്ടുകോണം പരുത്തിക്കുന്നുവിള വീട്ടിൽ ഉഷാന്ത് (35)ആണ് മരിച്ചത്.ശനി വൈകുന്നേരം വേളാവൂർ ആളുമാനൂർ മഠത്തിന് സമീപത്തുള്ള ചതുപ്പിലാണ് മരിച്ച നിലയിൽ കണ്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വെഞ്ഞാറമൂട് പൊലീസ് മൃതദേഹം സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.ഭാര്യ റംലത്ത്. വെൽഡിംഗ് തൊഴിലാളിയായ ഉഷാന്ത് ചന്തവിളയിലെ പണി സൈറ്റിൽ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയതെന്ന് ബന്ധുക്കൾ പറയുന്നു.