വിതുര: എസ്.എൻ.ഡി.പി യോഗം വിതുരശാഖയിൽ ഇന്ന് വൈകിട്ട് 4ന് പ്രതിഭാസംഗമവും ദൈവദശക പഠനക്ലാസ് ഉദ്ഘാടനവും നടക്കും. ആര്യനാട് യൂണിയൻ സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും.ശാഖാപ്രസിഡന്റ് സി.കാർത്തികേയൻ അദ്ധ്യക്ഷത വഹിക്കും.ശാഖാസെക്രട്ടറി എൻ. സുദർശനൻ സ്വാഗതം ആശംസിക്കും. യോഗം ഡയറക്ടർബോർഡംഗം എസ്.പ്രവീൺകുമാർ,ആര്യനാട് യൂണിയൻ വൈസ് പ്രസിഡന്റ് എസ്.സന്തോഷ്, വിതുരശാഖാരക്ഷാധികാരി ഡോ.വി.വി,ചന്ദ്രൻ, ആര്യനാട് യൂണിയൻ പഞ്ചായത്ത് കമ്മിറ്റിഅംഗം എസ്.ദ്വിജേന്ദ്രലാൽ ബാബു,ആര്യനാട് യൂണിയൻ കൗൺസിലർ കൊറ്റംപള്ളി ഷിബു, ശാഖാ രക്ഷാധികാരി കെ.സുകുമാരൻ, യൂണിയൻകമ്മിറ്റിഅംഗം വി.രമേശൻ, എം.വിജയൻ, എസ്.അനിൽകുമാർ, ഷാജിലാൽ എ.കെ., കെ.ജി. പ്രസന്നൻ, വി.ബിനു,എസ്.സജീവ്, ടി.ആർ.ബാബുരാജ്,വി. സരേന്ദ്രൻ എന്നിവർ പങ്കെടുക്കും. പത്രപ്രവർത്തനരംഗത്ത് 25 വർഷം പൂർത്തിയാക്കിയ കേരളകൗമുദി വിതുര ലേഖകൻ കെ. മണിലാലിനെ ആദരിക്കും.