കല്ലമ്പലം: സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മുക്കുകട ദേശാഭിമാനി ഗ്രന്ഥശാലയിൽ നടന്ന മനുഷ്യരൊന്നാണ് സാംസ്‌കാരിക സദസും സെമിനാറും വാർഡ്‌ മെമ്പർ എ. ഷജീന ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് കെ.എ. സഗീർ അദ്ധ്യക്ഷനായി. ജില്ലാ റിസോഴ്സ് പേഴ്സണും നാടകകൃത്തുമായ ശ്രീകണ്ഠൻ ആലുംതറ മുഖ്യപ്രഭാഷണം നടത്തി. എ. ഷാജഹാൻ, എ.ആർ. നിസാം, നസീർ പത്തേക്കർ, സന്തോഷ്‌. ജി, കെ. പത്മനാഭൻ, പ്രമോദ്. എസ്, സതീഷ്‌ ചന്ദ്രൻ, പഞ്ചായത്ത് മെമ്പർ എ. സവാദ് തുടങ്ങിയവർ പങ്കെടുത്തു.