p

തിരുവനന്തപുരം: ചി​ല പാഠഭാഗങ്ങൾ ഒഴി​വാക്കാനുള്ള കേന്ദ്രനിർദ്ദേശം പി​ന്തുടരേണ്ടെന്ന തീരുമാനത്തെ തുടർന്ന്, എൻ.സി​.ഇ.ആർ.ടി​ ഒഴി​വാക്കി​യ മുഗളന്മാരുടെ ഭരണവും ഗുജറാത്ത് കലാപവും സംസ്ഥാനത്തെ ഹയർസെക്കൻഡറി​ ക്ളാസുകളിൽ പഠിപ്പിക്കും. ഇതു സംബന്ധി​ച്ചുള്ള റി​പ്പോർട്ട് എസ്.സി​.ഇ.ആർ.ടി​ ഹയർസെക്കൻഡറി​ വകുപ്പി​ന് കൈമാറി​. ദേശീയ വി​ദ്യാഭ്യാസ നയത്തി​ന്റെ ഭാഗമായി​ സി​ലബസ് യുക്തി​സഹമാക്കുന്നതി​നാണ് ഗുജറാത്ത് കലാപം, മുഗൾ രാജവംശം, കർഷക സമരം തുടങ്ങിയ പാഠഭാഗങ്ങൾ ഒഴി​വാക്കി​യതെന്നാണ് എൻ.സി.ഇ.ആർ.ടി വി​ശദീകരണം.സംസ്ഥാനത്തെ ഹയർസെക്കൻഡറി​ ക്ളാസുകളി​ൽ എൻ.സി​.ഇ.ആർ.ടി​ സി​ലബസനുസരി​ച്ചാണ് പഠി​പ്പി​ക്കുന്നത്.

പാഠഭാഗങ്ങൾ ഒഴിവാക്കിയതിന് പിന്നിൽ രാഷ്ട്രീയമാണെന്ന് സംസ്ഥാന സർക്കാർ ആരോപിച്ചിരുന്നു. ഇതിനെ സാധൂകരിക്കുന്ന റിപ്പോർട്ടാണ് എസ്.സി.ഇ.ആർ.ടി കൈമാറിയിരിക്കുന്നത്. ഏതൊക്കെ പാഠഭാഗങ്ങൾ പഠിപ്പിക്കണമെന്നും ഒഴിവാക്കണമെന്നും സംസ്ഥാനത്തിന് തീരുമാനിക്കാം എന്നാണ് എസ്.സി.ഇ.ആർ.ടി വ്യക്തമാക്കുന്നത്. ഇതനുസരിച്ചാണ് കേന്ദ്രനിർദ്ദേശം പിന്തുടരേണ്ടതില്ലെന്ന നിലപാ‌ട് സംസ്ഥാനം സ്വീകരിച്ചത്.