കാട്ടാക്കട: കിണറ്റിൽ അകപ്പെട്ട വൃദ്ധനെ ഫയർഫോഴ്സ് രക്ഷിച്ചു. അന്തിയൂർക്കോണം സോനുവിലാസിൽ സ്വർണൻ നാടാരിനെയാണ് (82) നെയ്യാർ ഡാം ഫയർഫോഴ്സ് രക്ഷിച്ചത്. ശനിയാഴ്ച പുലർച്ചെ നാലരയോടെയാണ് സ്വർണൻ നാടാർ കിണറ്റിൽ വീണതായി ഫയർഫോഴ്സിന് വിവരം ലഭിച്ചത്. കിണറ്റിനുള്ളിലെ കുടിവെള്ള പൈപ്പിൽ പിടിച്ചു കിടക്കുകയായിരുന്നു ഇയാൾ. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ,ആനന്ദ്,സുരേഷ് കുമാർ,പ്രസാദ് എസ്.കെ.,വിനീത്, ഗോപകുമാർ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. നിസാര പരിക്കേറ്റ സ്വർണൻ നാടാരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.