കടയ്ക്കാവൂർ: നെടുങ്ങണ്ട എൻ.ആ.എ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വായനശാല അങ്കണത്തിൽ ദേശീയ പതാക ഉയർത്തുകയും വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു. വാർഡ് മെമ്പർമാരായ സരിത ബിജു, ദിവ്യ ഗണേഷ് എന്നിവർ സംയുക്തമായി പരിപാടി ഉദ്ഘാടനം ചെയ്തു. എൻ.ആർ.എ ഗ്രന്ഥശാല പ്രസിഡന്റ് നിധിൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. നെടുങ്ങണ്ട റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ശ്യാം. എം, കേരള പൊലീസിലെ ഡെപ്യൂട്ടി കമൻഡാന്റായ ഷിബു എസ് തുടങ്ങിയവർ സംസാരിച്ചു. വായനശാലയുടെയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും മുൻ വാർഡ് മെമ്പറുമായ അജയകുമാർ സ്വാഗതവും വായനശാല സെക്രട്ടറി സജീവ്. എസ് നന്ദിയും പറഞ്ഞു.