yooniyan

ആറ്റിങ്ങൽ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുടെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ യൂണിയൻ ആഭിമുഖ്യത്തിൽ 75ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായുള്ള ദേശീയ പതാക ഉയർത്തൽ ചടങ്ങിന്റെ യൂണിയൻ തല ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് എസ്. ഗോകുൽദാസ് യൂണിയൻ അങ്കണത്തിൽ നിർവഹിച്ചു.

യൂണിയൻ കീഴിലുള്ള 28 ശാഖാ കേന്ദ്രങ്ങളിലും ഗുരുമന്ദിരങ്ങളിലും ഭവനങ്ങളിലും പതാക ഉയർത്തി. പ്രസിഡന്റ് എസ്.ഗോകുൽദാസ്, സെക്രട്ടറി എം. അജയൻ, വൈസ് പ്രസിഡന്റ് ഷാജി, എൻ.എസ്.കെ അജി, യൂണിയൻ കൗൺസിലർമാരായ സുധീർ, റോയൽ അജി, സുജാതൻ, അജു, ദഞ്ചുദാസ്, സുരേഷ് ബാബു, ഷാജി, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് സുശീലാ രാജൻ, സെക്രട്ടറി ശ്രീകല എസ്.ആർ, വൈസ് പ്രസിഡന്റ് പ്രശോഭാ ഷാജി, ട്രഷറർ രാധാമണി. വി, കമ്മിറ്റി അംഗങ്ങളായ ബിന്ദുവിനു, ഷെർളി സുദർശനൻ, ബേബി സഹൃദയൻ, ഉഷ, ഗീതാ സുരേഷ്, ഷെർളി, ലതിക. ടി.ഒ, ഷീജാ അജികുമാർ, ചിത്ര, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് നിഷാന്ത് രാജൻ, സെക്രട്ടറി അജു കൊച്ചാലുംമൂട്, വൈസ് പ്രസിഡന്റ് അയ്യപ്പദാസ്, ജോ: സെക്രട്ടറിമാരായ അഭിലാഷ്, ജയപ്രസാദ്, കമ്മിറ്റി അംഗങ്ങളായ ശ്രീജിത്ത്, റോയ്പാൽ, ദിനേശ്, ദീപു പാണശേരി, യൂണിയൻ സൈബർ സേന ചെയർമാൻ ദഞ്ചുദാസ് ചെറുവള്ളിമുക്ക് ,കൺവീനർ അജി പ്രസാദ് എന്നിവർക്കൊപ്പം വിവിധയിടങ്ങളിൽ ശാഖാ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, വൈസ് പ്രസിഡന്റുമാർ, യൂണിയൻ മെമ്പർമാർ, കുടുംബ യൂണിറ്റ്, മൈക്രോ ഫിനാൻസ് കൺവീനർമാർ, ജോയിന്റ് കൺവീനർമാർ തുടങ്ങി ഇതര പോഷക സംഘടനാ ഭാരവാഹികളുടെയും നേതൃത്വത്തിൽ ശാഖാതലങ്ങളിലും ദേശീയ പതാക ഉയർത്തൽ ചടങ്ങുകൾ നിർവ്വഹിച്ചു.