qq

ബാ​ല​രാ​മ​പു​രം​:​ ​ഇ​ട​ക്കോ​ണം​ ​ക​ള​ത്ര​ക്കാ​വ് ​ഭു​വ​നേ​ശ്വ​രി​ ​മ​ന്ദി​ര​ത്തി​ൽ​ ​പ​ത്മ​കു​മാ​രി​യെ​ ​(52​)​​​മൊ​ട്ട​മൂ​ട് ​മ​ണ​ലു​വി​ള​ ​ജം​ഗ്ഷ​നു​സ​മീ​പം​ ​വ​ച്ച് ​കാ​റി​ൽ​ ​ത​ട്ടി​ക്കൊ​ണ്ടു​പോ​യി​ 40​ ​പ​വ​ന്റെ​ ​ആ​ഭ​ര​ണ​ങ്ങ​ൾ​ ​ത​ട്ടി​യെ​ടു​ത്ത​ ​സം​ഭ​വ​ത്തി​ൽ​ ​നാ​ലു​ ​പേ​ർ​ ​കൂ​ടി​ ​ന​രു​വാ​മൂ​ട് ​പൊ​ലീ​സ് ​പി​ടി​യി​ലാ​യി.​നെ​ടു​മ​ങ്ങാ​ട് ​ചു​ള്ളി​മാ​നൂ​ർ​ ​വ​ഞ്ചു​വം​ ​റോ​ഡ​രി​ക​ത്ത് ​വീ​ട്ടി​ൽ​ ​അ​ൽ​ ​അ​മീ​ൻ​(44​)​​,​​​ ​കാ​ര​ക്കാ​മ​ണ്ഡ​പം​ ​സെ​ന്റ് ​ആ​ന്റ​ണീ​സ് ​സ്‌​കൂ​ളി​ന് ​സ​മീ​പം​ ​ജ​സീം​ ​(33​)​​,​​​ ​ക​ല്പ​റ്റ​ ​ചു​ണ്ട​ ​സ്‌​കൂ​ളി​ന് ​സ​മീ​പം​ ​ഫി​ലി​പ്പ് ​(33​)​​,​​​ ​അ​രു​വി​ക്ക​ര​ ​കു​ള​ത്തു​കാ​ൽ​ ​ചി​റ​ക്കു​ഴി​ ​പു​ത്ത​ൻ​വീ​ട്ടി​ൽ​ ​സ​ന​ൽ​കു​മാ​ർ​ ​(43​)​​​ ​എ​ന്നി​വ​രാ​ണ് ​പി​ടി​യി​ലാ​യ​ത്.​ ​പി​ടി​യി​ലാ​യ​ ​അ​ൽ​അ​മീ​നും​ ​ജ​സീ​മും​ ​പാ​ലോ​ട്,​​​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ്,​​​ ​നെ​ടു​മ​ങ്ങാ​ട്,​​​ ​അ​രു​വി​ക്ക​ര​ ​സ്റ്റേ​ഷ​നു​ക​ളി​ലെ​ ​മോ​ഷ​ണ​ക്കേ​സ് ​പ്ര​തി​ക​ളും​ ​ജ​സീം​ ​ന​രു​വാ​മൂ​ട് ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ലെ​ ​പോ​ക്സോ​ ​കേ​സ് ​പ്ര​തി​യു​മാ​ണ്.​ ​തി​രു​വ​ന​ന്ത​പു​രം​ ​അ​ഡീ​ഷ​ണ​ൽ​ ​റൂ​റ​ൽ​ ​എ​സ്.​പി.​ ​സു​ൽ​ഫി​ക്ക​റി​ന് ​ല​ഭി​ച്ച​ ​ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​കാ​ട്ടാ​ക്ക​ട​ ​ഡി​വൈ.​എ​സ്.​പി​ ​അ​നി​ൽ​കു​മാ​റി​ന്റെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​രം​ ​സി.​ഐ​ ​ധ​ന​പാ​ല​ൻ,​​​ ​മ​ല​യി​ൻ​കീ​ഴ് ​സി.​ഐ​ ​പ്ര​താ​പ​ച​ന്ദ്ര​ൻ,​​​ ​എ​സ്.​ഐ.​ ​വി​ൻ​സെ​ന്റ്,​​​ ​എ​സ്.​ ​അ​ജീ​ന്ദ്ര​കു​മാ​ർ,​​​ ​എ.​എ​സ്.​ഐ​ ​രാ​ജേ​ഷ് ​കു​മാ​ർ,​​​ ​എ​സ്.​സി.​പി.​ഒ​ ​ര​തീ​ഷ്,​​​ ​റൂ​റ​ൽ​ ​ഷാ​ഡോ​ ​ടീം​ ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു​ ​അ​റ​സ്റ്റ്.