cpmcpi

ആറ്റിങ്ങൽ: ബ്രിട്ടീഷ് അധിനിവേശത്തിനെതിരായ ആദ്യ ചെറുത്ത് നില്പ് എന്ന നിലയിൽ ആറ്റിങ്ങൽ കലാപ സ്മരണ എന്നും നിലനിൽക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അഭിപ്രായപ്പെട്ടു. സി.പി.എമ്മും സി.പി.ഐയും സംയുക്തമായി ആറ്റിങ്ങൽ, കിളിമാനൂർ, വർക്കല, മംഗലപുരം ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ മാമത്ത് എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനാഘോഷങ്ങളുെടെ ഭാഗമായി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വി. ശശി എം.എൽ.എ അദ്ധ്യക്ഷനായി. സി.പി.എം ആറ്റിങ്ങൽ ഏരിയാ സെക്രട്ടറി എസ് .ലെനിൻ സ്വാഗതം പറഞ്ഞു. സി.ഐ.ടി യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ മുഖ്യ പ്രഭാഷണം നടത്തി. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ ബി.പി. മുരളി, ആർ. രാമു, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ വി.പി. ഉണ്ണിക്കൃഷ്ണൻ, മനോജ് ബി. ഇടമന, ഒ.എസ്. അംബിക എം.എൽ.എ, സി.പി.എം ജില്ലാ കമ്മിറ്റി അംഗങ്ങളായ ആർ. സുഭാഷ്, മടവൂർ അനിൽ, ബി. സത്യൻ, ഷൈലജ ബീഗം, സി.പി.എം മംഗലപുരം ഏരിയ സെക്രട്ടറി മധു മുല്ലശേരി, കിളിമാനൂർ ഏരിയ സെക്രട്ടറി എസ്. ജയചന്ദ്രൻ, സി.പി.ഐ ആറ്റിങ്ങൽ മണ്ഡലം സെക്രട്ടറി ജയചന്ദ്രൻ, ചരിത്ര ഗവേഷകൻ ആർ. നന്ദകുമാർ, നഗരസഭ ചെയർപേഴ്സൺ എസ്.കുമാരി എന്നിവർ സംസാരിച്ചു.