കോ​ഴി​ക്കോ​ട്:​ ​വ​യ​നാ​ട്,​ ​കോ​ഴി​ക്കോ​ട്,​ ​മ​ല​പ്പു​റം​ ​ജി​ല്ല​ക​ളി​ലെ​ ​വി​വി​ധ​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​നി​ന്ന് ​നി​ര​വ​ധി​ ​ഇ​രു​ ​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ ​മോ​ഷ്ടി​ച്ച കേസിൽ ​ ​പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത​ ​ക​രു​വി​ശ്ശേ​രി​ ​സ്വ​ദേ​ശി​ ​പി​ടി​യി​ൽ.​ ​ജി​ല്ല​യി​ലെ​ ​പു​തി​യ​റ,​ ​എ​ല​ത്തൂ​ർ,​ ​അ​ത്തോ​ളി,​ ​കാ​ക്കൂ​ർ,​ ​പ​ന്തീ​ര​ങ്കാ​വ് ​പൊ​ലീ​സ് ​സ്റ്റേ​ഷ​ൻ​ ​പ​രി​ധി​യി​ൽ​ ​നി​ന്നും​ ​മ​റ്റ് ​ജി​ല്ല​ക​ളി​ൽ​ ​നി​ന്നു​മാ​യി​ ​ഇ​രു​പ​തി​ല​ധി​കം​ ​മോ​ഷ​ണ​ക്കേ​സു​ക​ൾ​ക്ക് ​തെ​ളി​വ് ​ല​ഭി​ച്ച​താ​യി​ ​പൊ​ലീ​സ് ​പ​റ​ഞ്ഞു.
ആ​ക്ടീ​വ,​ ​ആ​ക്‌​സ​സ് ​സ്‌​കൂ​ട്ട​റു​ക​ളാ​ണ് ​കൂ​ടു​ത​ലും​ ​മോ​ഷ്ടി​ച്ച​ത്.​ ​മോ​ഷ്ടി​ച്ച​ ​സ്‌​കൂ​ട്ട​റു​ക​ളി​ൽ​ ​കു​റ​ച്ചു​നാ​ൾ​ ​ക​റ​ങ്ങി​യ​ശേ​ഷം​ ​ആ​ളൊ​ഴി​ഞ്ഞ​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​ഉ​പേ​ക്ഷി​ക്കും.​ ​ഇ​തി​നി​ടെ​ ​ക​ട​ക​ളി​ലും​ ​മോ​ഷ​ണം​ ​ന​ട​ത്തും.