photo

നെടുമങ്ങാട്: ശാന്തിഗിരി ആശ്രമ സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ 96-ാമത് ജന്മദിനാഘോഷമായ നവപൂജിതത്തോടനുബന്ധിച്ച് ശാന്തിഗിരി ആശ്രമം നെടുമങ്ങാട് ഏരിയയുടെ ആഭിമുഖ്യത്തിൽ സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു.ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജി. സ്റ്റീഫൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. നെടുമങ്ങാട് മുസ്ലീം ജമാഅത്ത് ഇമാം ആബിദ് മൗലവി അല്‍ഹാദി, നെടുമങ്ങാട് സി.എസ്.ഐ ചർച്ച് വികാരി ഫാദർ ജോൺ ക്ലിഫർ എന്നിവർ മുഖ്യാതിഥികളായി. നന്ദിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. ബാജിലാൽ, നെടുമങ്ങാട് മുനിസിപ്പാലിറ്റി കൗൺസിലർ എൻ.ആർ. ബൈജു., മുൻ ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ ഉഴമലയ്ക്കൽ വേണുഗോപാൽ, ഹിന്ദു ഐക്യവേദി ജില്ലാ ട്രഷറർ നെടുമങ്ങാട് ശ്രീകുമാർ എന്നിവർ സംസാരിച്ചു.