pooja

നെയ്യാറ്റിൻകര: ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ആഘോഷസമിതി സംഘടിപ്പിക്കുന്ന വിവിധ പരിപാടികൾക്ക് നെയ്യാറ്റിൻകരയിൽ തുടക്കമായി. വിവിധ ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ നഗരത്തിലെ നൂറിലധികം കേന്ദ്രങ്ങളിൽ പതാക ഉയർത്തി. ഇതോടനുബന്ധിച്ച് നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വൃക്ഷപൂജയും നടന്നു. ക്ഷേത്ര മേൽശാന്തി ഈശ്വരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ വരിക്കപ്ലാവ് വൃക്ഷത്തിൽ പട്ട് ചാർത്തി പൂജ നടത്തി. സ്വാഗത സംഘം അദ്ധ്യക്ഷൻ എസ്.കെ. ജയകുമാർ, ബാലഗോകുലം ഗ്രാമ ജില്ലാ അദ്ധ്യക്ഷൻ രാകേഷ് ശങ്കർ, നഗരസഭാ കൗൺസിലർ കൂട്ടപ്പന മഹേഷ്, ക്ഷേത്ര സബ് ഗ്രൂപ്പ് ഓഫീസർ അരവിന്ദ് എസ്.ജി നായർ, ശബരിനാഥ് രാധാകൃഷ്ണൻ, മരങ്ങാലി രാജേഷ്, രാകേഷ്, സംഗീതാ സുനിൽ എന്നിവർ പങ്കെടുത്തു.