qq

കൊ​ച്ചി​:​ ​മ​ദ്യ​പി​ച്ച് ​വാ​ഹ​നം​ ​ഓ​ടി​ച്ച​തി​ന് ​പൊ​ലീ​സ് ​പി​ടി​കൂ​ടി​ ​പി​ഴ​ശി​ക്ഷ​ ​ഈ​ടാ​ക്കി​യ​തി​ന്റെ​ ​വൈ​രാ​ഗ്യ​ത്തി​ന് ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​നെ​ ​ത​ട​ഞ്ഞു​നി​റു​ത്തി​ ​മ​ർ​ദ്ദി​ച്ചു.​ ​ഉ​ദ​യം​പേ​രൂ​ർ​ ​സ്റ്റേ​ഷ​നി​ലെ​ ​സി.​പി.​ഒ​ ​ശ്രീ​രാ​ജി​നാ​ണ് ​മ​ർ​ദ്ദ​ന​മേ​റ്റ​ത്.​ ​
സം​ഭ​വ​ത്തി​ൽ​ ​തൃ​പ്പൂ​ണി​ത്തു​റ​ ​ആ​മേ​ട​ക്ഷേ​ത്ര​ത്തി​ന് ​സ​മീ​പ​ത്തു​ള്ള​ ​അ​നൂ​പ് ​(22​),​ ​അ​ശ്വി​ൻ​ ​(32​)​ ​എ​ന്നി​വ​രെ​ പൊ​ലീ​സ് ​പി​ടി​കൂ​ടി.​
​വാ​ഹ​ന​ ​പ​രി​ശോ​ധ​ന​യ്ക്കി​ടെ​ ​മ​ദ്യ​പി​ച്ച് ​വാ​ഹ​നം​ ​ഓ​ടി​ച്ച​തി​ന് ​ക​ണ്ട​നാ​ട് ​ജം​ഗ്ഷ​നി​ൽ​ ​വ​ച്ച് ​അ​ശ്വി​നെ​ ​പൊ​ലീ​സ് ​പി​ടി​കൂ​ടി​യി​രു​ന്നു.​ ​ഇ​യാ​ളെ​ ​സ്റ്റേ​ഷ​നി​ൽ​ ​എ​ത്തി​ച്ച് ​പി​ന്നീ​ട് ​ജാ​മ്യ​ത്തി​ൽ​ ​വി​ട്ടു.​ ​തു​ട​ർ​ന്ന് ബാ​റി​ൽ​ ​പോ​യി​ ​മ​ദ്യ​പി​ച്ച​ ​അ​ശ്വി​നും​ ​അ​നൂ​പും​ ​ ​മ​ഫ്തി​യി​ൽ​ ​ഡ്യൂ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ ​ശ്രീ​രാ​ജി​നെ​ ​​ ​മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു.