
കിളിമാനൂർ: അടയമൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു സ്വാതന്ത്ര്യ സമര സേനാനി അടയമൺ പയ്യനാട് നാരായണൻ കാണിയുടെ സ്‌മൃതികുടീരത്തിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി. മണ്ഡലം പ്രസിഡന്റ് എ.ആർ. ഷമീം നേതൃത്വം നൽകിയ ചടങ്ങിൽ ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എ. ഷിഹാബുദീൻ, എൻ.ആർ ജോഷി, ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് ചെറുനാരകംകോട് ജോണി,പഴയകുന്നുമ്മൽ മണ്ഡലം പ്രസിഡന്റ് അടയമൺ മുരളീധരൻ, പഞ്ചായത്തംഗം ഷീജാ സുബൈർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും നാരായണൻ കാണിയുടെ മകനുമായ ആർ. മനോഹരൻ, കുടുംബങ്ങാളായ ആർ. പ്രസന്ന, ആർ. ലീല,ആർ. പ്രഭ, സുധാകരൻ, മിനി, മഹിളാ കോൺഗ്രസ് ഭാരവാഹി ഷീമാ സണ്ണി, ബൂത്ത് പ്രസിഡന്റ് അടയമൺ ഷാജി,അടയമൺ ഗോപിനാഥൻ, അരുൺരാജ് എസ്, ഷീജ എന്നിവർ പങ്കെടുത്തു.