plus-one

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാം അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. നാളെ രാവിലെ 10 മുതൽ 17ന് വൈകിട്ട് അഞ്ചുവരെയാണ് പ്രവേശനം. www.hscap.kerala.gov.in ലെ Secona Allot Results എന്ന ലിങ്കിൽ പരിശോധിക്കാം. മെറിറ്റ് ക്വാട്ടയിൽ ഒന്നാം ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിക്കുന്നവർക്ക് ഫീസടച്ച് സ്ഥിരപ്രവേശനം നേടാം. ഇതോടൊപ്പം സ്‌പോർട്സ് ക്വാട്ട രണ്ടാം അലോട്ട്‌മെന്റ്, കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷൻ എന്നിവയും നടക്കും. ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്കും മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകി അലോട്ട്‌മെന്റിന് പരിഗണിക്കാത്തവർക്കും 22 ന് നടക്കുന്ന മൂന്നാം അലോട്ട്‌മെന്റിനു ശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാം. ഈ തീയതി ഉടൻ പ്രസിദ്ധീകരിക്കും.