
പാലോട്.കർഷക സംഘം വിതുര ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി പാലോട് സംഘടിപ്പിച്ച പൊതുയോഗം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.എം. മണി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് വി. വിജുമോഹൻ അദ്ധ്യക്ഷനായി. ഏരിയ പ്രസിഡന്റ് ഡി. പുഷ്കരാനന്ദൻ നായർ സ്വാഗതം പറഞ്ഞു. ഡി.കെ. മുരളി എം.എൽ.എ, സി.പി.എം ജില്ലാ കമ്മിറ്റി അംഗം വി.കെ മധു, ഏരിയ സെക്രട്ടറി എൻ. ഷൗക്കത്തലി, ആർ. ജയദേവൻ, പി.എസ് മധു, പി.എസ്. പ്രശാന്ത്, ജോർജ് ജോസഫ്, ജെ. ലളിത തുടങ്ങിയവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എസ്.കെ. പ്രീജ ഉദ്ഘാടനം ചെയ്തു.