ചിറയിൻകീഴ്: ശാർക്കര ദേവീക്ഷേത്രത്തിൽ സർവൈശ്വര്യപൂജ 17ന് വൈകിട്ട് 5ന് കിളിമാനൂർ ദേവേശ്വരം തുറവല്ലൂർ മഠം നന്ദകുമാർ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. പൂജയിൽ പങ്കെടുക്കാൻ താത്പര്യമുള്ള ഭക്തജനങ്ങൾ 4.30ന് ക്ഷേത്രത്തിൽ പൂജയ്‌ക്കാവശ്യമായ നിലവിളക്ക്, തട്ടം, കിണ്ടി, പൂവ്, എണ്ണ, അക്ഷതം (പച്ചരിയും മഞ്ഞൾ പൊടിയും കൂട്ടി കലർത്തിയത് ), കുങ്കുമം, ചന്ദനം, ഭസ്മം, പഴം, വിളക്കു തിരി, സാമ്പ്രാണിത്തിരി, കർപ്പൂരം, വാഴയില, വെറ്റില, അടക്ക എന്നിവ കൊണ്ടുവരണം.