തിരുവനന്തപുരം: ബാലശ്രീ മാർഗി മധുരിമയുടെ നങ്ങ്യാർകൂത്ത് നാളെ വൈകിട്ട് 6ന് കോട്ടയ്‌ക്കകം മാർഗി നാട്യഗൃഹത്തിൽ നടക്കും. 'ഉഗ്രസേനബന്ധനം' എന്ന കഥയാണ് അവതരിപ്പിക്കുന്നത്. മാർഗി സജീവ് നാരായണ ചാക്യാരാണ് മുഖ്യപരിശീലകൻ. മിഴാവ്-മാർഗി സജികുമാർ, മാർഗി മഹേഷ്. ഇടയ്‌ക്ക്-മാർഗി അഖിൽ, താളം-മാ‌ർഗി ഉഷ, കുമാരി വിശിഷ്‌ട, കുമാരി ദേവേന്ദു, ചമയം: മാർഗി രവികുമാർ, അണിയറ-ജോബി.