പാലോട്: സ്വാതന്ത്ര്യത്തിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പച്ച റസിഡന്റ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 9ന് റിട്ട.സൈനികൻ എം.ജി. മധുസൂദനൻ നായർ ദേശീയ പതാക ഉയർത്തും. വൈകിട്ട് 5ന് ദേശഭക്തിഗാനാലാപനം, തുടർന്ന് കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത് ഗുരുതരമായി പരിക്കേറ്റ ധീര സൈനികൻ വിതുര സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ കുട്ടികൾ 75 നിലവിളക്കുകൾ തെളിയിക്കുന്ന സ്വാതന്ത്ര്യ സ്‌മൃതി സന്ധ്യാ ദീപം, മധുര വിതരണം എന്നിവ നടക്കും.