
കാട്ടാക്കട: ഇത് കാട്ടാക്കട സിവിൽ സ്റ്റേഷനിലേയ്ക്കുള്ള വഴി. കാട്ടാക്കട പബ്ലിക്ക് മാർക്കറ്റിനുള്ളിലൂടെ സിവിൽ സ്റ്റേഷനിലേയ്ക്കുള്ള എളുപ്പവഴികൂടിയാണ് ഇത്. എന്നാൽ ഈവഴി ഇപ്പോൾ ദുർഘടപാതയാണ്. മാർക്കറ്റിനുള്ളിലൂടെയുള്ള വഴി കാടുപിടിച്ച് ചാലുകളും നിറഞ്ഞു കിടക്കുകയാണ്. ഇതുവഴി സഞ്ചരിച്ചാൽ പരിക്ക് പറ്റാതെ പോകാൻ കഴിയില്ല. സിവിൽ സ്റ്റേഷനിലേയ്ക്ക് ടാർ ചെയ്ത റോഡ് ഉണ്ടെങ്കിലും ഇത് ദൂരം കൂടുതലാണ്. ഇക്കാരണത്താൽ മാർക്കറ്റിനുള്ളിലൂടെയാണ് ബസിലെത്തുന്ന ഉദ്യോഗസ്ഥരും വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന സാധാരണക്കാരും സഞ്ചരിക്കുന്നത്.
സിവിൽ സ്റ്റേഷനിൽ താലൂക്ക് ഓഫീസ്, എ.ഇ.ഒ ഓഫീസ്, പൊതു വിതരണ ഓഫീസ്, ലീഗൽ മെട്രോളജി, എംപ്ലോയ്മെന്റ് എക്സ്ചേയിഞ്ച് തുടങ്ങി നിരവധി സർക്കാർ സ്ഥാപനങ്ങളാണ് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്നത്.
മാർക്കറ്റ് റോഡിലെ സിവിൽ സ്റ്റേഷൻ തിരക്കി ആളുകൾ മാർക്കറ്റ് ജംഗ്ഷനിൽ എത്തിയാൽ പെട്ടതുതന്നെ. പിന്നെ സ്ഥലത്തെത്താൻ ആരോടെങ്കിലും ചോദിക്കണം. താലൂക്കിൽ ഉൾപ്പെട്ട ആളുകൾ പലവിധ ആവശ്യങ്ങൾക്ക് എത്തുമ്പോൾ താലൂക്ക് ഓഫീസ് എവിടെയെന്നോ ഏതൊക്കെ സർക്കാർ സ്ഥാപനങ്ങൾ ഉണ്ടെന്നോ അറിയാൻ യാതൊരു നിർവാഹവും ഇല്ല.
അറിയിപ്പ് ബോർഡുകൾ മാർക്കറ്റ് റോഡിലോ ശ്രീകൃഷ്ണപുരം റോഡ് തുടങ്ങുന്ന താലൂക്ക് ഓഫീസിലേയ്ക്ക് പോകുന്ന ഭാഗത്തോ ഇല്ലഓഫീസിലേയ്ക്കുള്ള ഭാഗത്ത് വാഹനങ്ങൾ അപകട സാദ്ധ്യതയുണ്ട്. ഇതു സംബന്ധിച്ചുള്ള അറിയിപ്പും ഇവിടെയില്ല.മാർക്കറ്റിനുള്ളിലൂടെ സിവിൽ സ്റ്റേഷനിലേയ്ക്ക് വഴി തുറന്നു നല്കാനും സഞ്ചാര യോഗ്യമാക്കനുമുള്ള ആവശ്യവും നടന്നില്ലവഴിഅറിയാൻ ബോർഡ് സ്ഥാപിക്കുകയും വഴി സുഗമമാക്കുകയും വേണമെന്ന ആവശ്യം ശക്തം