കുറ്റിച്ചൽ: ആർ.എസ്.പി അരുവിക്കര നിയോജക മണ്ഡലം സമ്മേളനം കുറ്റിച്ചലിൽ നടന്നു.പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ ഉദ്‌ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റിയംഗം കെ.എസ്. സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ കമ്മിറ്റിയംഗം കെ.ജി. രവീന്ദ്രൻ നായർ, ജില്ലാ എക്സിക്യൂട്ടീവ് അംഗം എ.രജി,യു.ടി.സി ജില്ലാ സെക്രട്ടറി കരിക്കകം സുരേഷ്, ആർ.വൈ.എഫ് ജില്ലാ സെക്രട്ടറി യു.എസ്.ബേബി, കെ.ജി. സുരേഷ്ബാബു, സി.മനോഹരൻ,ചാങ്ങ വിജയൻ തുടങ്ങിയവർ സംസാരിച്ചു. പൊതുസമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം വിനോബ താഹ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറിയായി ജി. ശശിയെ തിരഞ്ഞെടുത്തു.