വർക്കല: ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. ശിവഗിരി സ്‌കൂളിൽ ഇന്ന് രാവിലെ പത്തിന് നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ഹൈക്കോടതി ജസ്റ്റിസ് പി. സോമരാജൻ ഉദ്ഘാടനം ചെയ്യും. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംബരാനന്ദ, ശിവഗിരി സ്‌കൂൾ കോർപ്പറേറ്റ് മാനേജർ സ്വാമി വിശാലാനന്ദ, വർക്കല മുനിസിപ്പൽ ചെയർമാൻ കെ.എം. ലാജി എന്നിവർ പങ്കെടുക്കും. പൊലീസ്, എൻ.എസ്.എസ്, എസ്.സി.സി കേഡറ്റുകൾ ഗാർഡ് ഓഫ് ഓണർ നൽകും.