
പാറശാല: സ്വതന്ത്ര്യത്തിന്റെ 75ാമത് വാർഷികത്തോടനുബന്ധിച്ച് ബി.ജെ.പി പാറശാല മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരംഗ യാത്ര നടത്തി. ഉദിയൻകുളങ്ങരയിൽ നിന്ന് ദേശീയ പതാകയുമേന്തി നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്ത യാത്ര പരശുവയ്ക്കലിൽ സമാപിച്ചു.
പരശുവയ്‌ക്കൽ ജംഗ്ഷനിൽ അമൃതോത്സവ് 2022 അനുമോദന സദസ് ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ വി.വി. രാജേഷ് ഉദ്ഘാടനം ചെയ്‌തു. പാറശാല മണ്ഡലം പ്രസിഡന്റ് അഡ്വ.എം. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. കള്ളിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. കർഷക മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് നാറാണി സുധാകരൻ, ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗങ്ങളായ അരുവിയോട് സജി, എസ്.വി. ശ്രീജേഷ്, മണ്ഡലം ജനറൽ സെക്രട്ടറി കോട്ടയ്ക്കൽ ശിവകല, സെക്രട്ടറി ഓംകാർ ബിജു എന്നിവർ പങ്കെടുത്തു.