തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഡോ.എ.പി.ജെ അബ്ദുൾ കലാം സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഭാരതീയം മാദ്ധ്യമ പുരസ്‌കാര വിതരണം നടന്നു. കേരളകൗമുദി ലേഖകൻ കെ.എസ്. സുജിലാൽ പുരസ്‌കാരം ഏറ്റുവാങ്ങി.
ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. സ്റ്റഡി സെന്റർ ഡയറക്ടർ പൂവച്ചൽ സുധീർ അദ്ധ്യക്ഷനായി. മുൻ ഡെപ്യൂട്ടി സ്‌പീക്കർ വി. ശശി എം.എൽ.എ, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, ഡോ.എം.ആർ. തമ്പാൻ, അഡ്വ.ജലീൽ മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു.