തിരുവനന്തപുരം: തൊഴിലാളി സംഘടനകൾ ക്ലേ ഫാക്ടറിക്ക് മുമ്പിൽ നടത്തിവരുന്ന സമരത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ജി. സുബോധൻ ആവശ്യപ്പെട്ടു. ഫാക്ടറിക്ക് മുന്നിൽ നടന്ന സംയുക്ത സമരപരിപാടി ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വഞ്ചിയൂർ രാധാകൃഷ്‌ണൻ അദ്ധ്യക്ഷനായിരുന്നു. സി. മോഹനൻ ( സി.ഐ.ടി.യു), ജലജൻ ( ബി.എം.എസ്.), മണക്കാട് ചന്ദ്രൻകുട്ടി തുടങ്ങിയവർ സംസാരിക്കുന്നു.