
പാറശാല: കൊമേഴ്‌സിൽ പി.എച്ച്.ഡി നേടിയ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി അസി. പ്രൊഫസറും പാറശാല യൂണിയനിലെ കൊടിത്തറക്കുഴി ശാഖാംഗവും സജീവ പ്രവർത്തകനുമായ എസ്.ആർ. സഞ്ജിത്തിനെ എസ്.എൻ.ഡി.പി യോഗം പാറശാല യൂണിയന് വേണ്ടി യോഗം മുൻ ഇൻസ്‌പെക്ടിംഗ് ഓഫീസറും ഡയറക്ട്ർ ബോർഡ് അംഗവുമായ എസ്. ലാൽകുമാർ വീട്ടിൽ എത്തി പൊന്നാട അണിയിച്ച് ആദരിച്ചു.യൂണിയൻ പ്രസിഡന്റ് എ.പി.വിനോദ്, വൈസ് പ്രസിഡന്റ് വി.കൃഷ്ണൻകുട്ടി എന്നിവർ ആശംസ അറിയിച്ചു. യൂണിയൻ കൗൺസിലർമാരായ ആർ. രാജേന്ദ്രബാബു, കൊറ്റാമം രാജേന്ദ്രൻ, യൂത്ത് മൂവ്മെന്റ് മുൻ യൂണിയൻ സെക്രട്ടറി എസ്.ശ്രീകണ്ഠൻ, ശാഖാ ഭാരവാഹികളായ മനു.എസ്, അനിൽകുമാർ.ടി (മംഗത്തുവിള ക്ഷേത്രം പ്രസിഡന്റ്), ശ്രീജിത്ത്.എസ്, അനു.എസ് തുടങ്ങിയവർ പങ്കെടുത്തു.