തിരുവനന്തപുരം: കേരള ക്ഷേത്ര വാദ്യകലാ അക്കാഡമിയുടെ സംസ്ഥാന സമ്മേളനം പോത്തൻകോട് നന്നാട്ടുകാവ് ശ്രീ മഹാദേവക്ഷേത്രത്തിൽ നടന്നു. സംസ്ഥാന പ്രസിഡന്റ് അന്തിക്കാട് പത്മനാഭൻ, ജനറൽ സെക്രട്ടറി ഡോ.രാജേഷ് കക്കാട്, തായമ്പക കുലപതി കല്ലൂർ രാമൻകുട്ടി മാരാർ, പഞ്ചവാദ്യം പഞ്ചാനനൻ ചോറ്റാനിക്കര വിജയൻ മാരാർ, പെരുമനം സതീശൻ മാരാർ, തിരൂർ രവീന്ദ്രൻ, ശ്യാം ചന്ദ്രമാരാർ എന്നിവർ ചേർന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു. അക്കാഡമിയുടെ അവാർഡ് ജേതാക്കൾക്കുള്ള ഉപഹാരവും 14 ജില്ലകളിലെ വാദ്യശ്രീ പുരസ്കാരവും വിതരണം ചെയ്തു. ചോറ്റാനിക്കര വിജയൻ മാരാർ,ചിറയ്ക്കൽ നിധിഷ്, മാർഗി ശോഭിത കൃഷ്ണദാസ്, മാർഗി രഹിത കൃഷ്ണദാസ്, അതുൽ കെ. മാരാർ എന്നിവരെ ആദരിച്ചു.