mgm

വിതുര: വിതുര ചാരുപാറ എം.ജി.എം പൊൻമുടിവാലി പബ്ലിക് സ്കൂളിൽ വിവിധപരിപാടികളോടെ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. മുഖ്യമന്ത്രിയുടെ വിശിഷ്ടസേവാ മെഡൽ നേടിയ വിതുര പൊലീസ് സ്റ്റേഷൻ ഹൗസ് ഒാഫീസർ എസ്. ശ്രീജിത്തിനെ ഉപഹാരവും,പൊന്നാടയും നൽകി ആദരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ദീപ സി. നായർ, അഡ്മിനിസ്ട്രേറ്റീവ് മാനേജർ എൽ. ബീന,അദ്ധ്യാപകരായ ലേഖകുമാരി, അജിത് കൃഷ്ണൻ, ഹിരോഷ്കുമാർ, പ്രശോഭ് എം.നായർ എന്നിവർ നേതൃത്വം നൽകി.