
കല്ലമ്പലം:വർക്കല മണ്ഡലത്തിൽ ഭൂരിപക്ഷം കശുഅണ്ടി ഫാക്ടറികളും അടഞ്ഞുകിടക്കുകയാണെന്നും വിലക്കയറ്റം മൂലം നിത്യജീവിതം മുന്നോട്ട് കൊണ്ടു പോകാൻ കഴിയാതെ വിഷമിക്കുന്ന കശുഅണ്ടി തൊഴിലാളികളെ സഹായിക്കാൻ എല്ലാ ഫാക്ടറികളും തുറന്നു പ്രവർത്തിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും ആർ.എസ്.പി വർക്കല ഈസ്റ്റ് മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ആർ.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ജയകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്‌തു. ജില്ലാ എക്സിക്യൂട്ടീവ് അംഗം നാവായിക്കുളം ബിന്നി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ചെമ്മരുതി ശശികുമാർ സ്വാഗതം പറഞ്ഞു. മുതിർന്ന അംഗം പി.ഗോപിനാഥപ്പണിക്കർ പതാക ഉയർത്തി.പുതുതായി പാർട്ടിയിൽ ചേർന്നവരെ എൻ.കെ. പ്രേമചന്ദ്രൻ എം.പി സ്വീകരിച്ചു. കെ.രാജേഷ് നന്ദി പറഞ്ഞു. കേന്ദ്ര സമിതി അംഗങ്ങളായ സനൽ കുമാർ കെ.എസ്,കെ.ശ്രീകുമാരൻ നായർ,ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ,സംസ്ഥാന സമിതി അംഗം കോരാണി ഷിബു, ജില്ലാ എക്സിക്യൂട്ടീവ് അംഗം പൂന്തുറ സജീവ്,ജ്യോതി ബാബു,പുലിയൂർ ചന്ദ്രൻ,രാമചന്ദ്രൻ നായർ,അലിയാര് കുഞ്ഞ്,ഷിബു ലാൽ,ബൈജു കിഴക്കനേല,മുട്ടപ്പലം ഷാജി,ശിവപുരം അശോക്,തോമസ് ക്ലാരിയോൻ,ബാലകൃഷ്ണ കുറുപ്പ്,മടവൂർ വസന്ത,അമ്പിളി സുരേഷ് തുടങ്ങിയവർ പങ്കെടുത്തു. പ്രതിനിധി സമ്മേളനം ആർ.എസ്.പി സംസ്ഥാന സമിതി അംഗം വിനോബ താഹ ഉദ്ഘാടനം ചെയ്തു.മണ്ഡലം സെക്രട്ടറി ചെമ്മരുതി ശശികുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. 25 അംഗ മണ്ഡലം കമ്മിറ്റി രൂപീകരിച്ചു.