
കിളിമാനൂർ: കിളിമാനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുത്തി കിഫ്ബി ഉപയോഗിച്ച് 3 കോടി രൂപ ചെലവഴിച്ച് നിർമിച്ച ഹൈടെക്ക് ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. ഒ.എസ്. അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീജാ ഷൈജുദേവ് സ്വാഗതം പറഞ്ഞു. എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എപ്ലസ് നേടിയ കുട്ടികൾക്കുള്ള ഉപഹാരം അടൂർ പ്രകാശ് എം.പി വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി മുരളി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. മനോജ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ജി.ജി. ഗിരികൃഷ്ണൻ,ബ്ലോക്ക് പഞ്ചായത്തംഗം സജികുമാർ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൊട്ടറ മോഹൻ കുമാർ,പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഓർഡിനേറ്റർ എസ്. ജവാദ്,എ.ഇ.ഒ പ്രദീപ്,ബി.പി.സി വി.ആർ.സാബു, സി.പി.എം കിളിമാനൂർ ഏരിയാ സെക്രട്ടറി അഡ്വ:എസ്. ജയചന്ദ്രൻ , കോൺഗ്രസ് കിളിമാനൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എം. കെ.ഗംഗാധരതിലകൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി എ.എം.റാഫി, എസ്.എം.സി ചെയർമാൻ യു.എസ് സുജിത്, പി.ടി.എ വൈസ് പ്രസിഡന്റ് ജി.ഹരികൃഷ്ണൻ നായർ,പ്രിൻസിപ്പൽ ഇൻ ചാർജ് മിനി,ഡെപ്യൂട്ടി എച്ച്.എം ഡോ:എൻ. അനിൽകുമാർ , സ്റ്റാഫ് സെക്രട്ടറി ഉൻമേഷ് ബി. എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ എൻ. സുനിൽകുമാർ നന്ദി പറഞ്ഞു.