adoor

കിളിമാനൂർ: ഭാരതത്തിന് സ്വാതന്ത്ര്യം നേടിത്തരാൻ ജീവൻ നൽകിയ ആയിരക്കണക്കിന് സ്വാതന്ത്ര്യ സമര സേനാനികളുണ്ട്. രാജ്യം സ്വാതന്ത്ര്യം ആഘോഷിക്കുന്ന ഓരോ വേളകളിലും നമ്മൾ ആ രക്തസാക്ഷികളെ ആദരവോടെ സ്മരിക്കണമെന്ന് അടൂർ പ്രകാശ് എം.പി. കാരേറ്റ്,ദേവസ്വം ബോർഡ് ഹൈസ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷവും, എസ്.എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും പ്രതിഭകളെ ആദരിക്കലും ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി. വിദ്യാർത്ഥികൾ ചരിത്രം പഠിക്കണം. പഠനത്തോടൊപ്പം രാജ്യസ്നേഹവും വിദ്യാർത്ഥികളിൽ ഊട്ടി യുറയ്ക്കണമെന്ന് അദ്ദേഹം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് കെ.എൻ. പ്രശാന്തൻ അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ സി.വിജയകുമാർ സ്വാഗതം പറഞ്ഞു. ഹെഡ്മിസ്ട്രസ് വി.എൽ.ലക്ഷ്മി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ജി.ജി. ഗിരികൃഷ്ണൻ, പുളിമാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ശാന്തകുമാരി, ഡി.രഞ്ജിതം, എ.എസ്.ആശ,സജികുമാർ, ജയേന്ദ്രൻ,ബിജി, കെ.എസ്. രമാദേവി,കെ.ആർ.സുരേഷ് തുടങ്ങിയവർ സംസാരിച്ചു.