
ചിറയിൻകീഴ് :പണ്ടകശാല,ശാർക്കര,പുതുക്കരി കോൺഗ്രസ് വാർഡ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മഹാകുടുംബ സംഗമം അഡ്വ.അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ മോനി ശാർക്കര അദ്ധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അബിൻ വർക്കി മുഖ്യ പ്രഭാഷണം നടത്തി.ഡി.സി.സി.ജനറൽ സെക്രട്ടറി അഡ്വ.എസ്.കൃഷ്ണകുമാർ,ബ്ലോക്ക് പ്രസിഡന്റ് വിശ്വനാഥൻ നായർ, മണ്ഡലം പ്രസിഡന്റുമാരായ അഡ്വ.രാജേഷ്.ബി.നായർ,ജോഷി ബായ്,മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ആർ.കെ.രാധാമണി,വാർഡ് മെമ്പർ അൻസിൽ അൻസാരി,അഴൂർ ഗ്രാമപഞ്ചായത്ത് അംഗം ഓമന,ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എസ്.രാജേഷ് കുമാർ,മുൻ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുരേഷ് കുമാർ, യൂത്ത് കോൺഗ്രസ്സ് മുൻ വൈസ് പ്രസിഡന്റ് സഞ്ചു സുന്ദർ എന്നിവർ പങ്കെടുത്തു.രാജേഷ്.ബി.എസ് സ്വാഗതവും പുതുക്കരി വാർഡ് മെമ്പർ മനുമോൻ.ആർ.പി നന്ദിയും പറഞ്ഞു.