
പൂവാർ: 1957ലെ പ്രഥമ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ 4 തവണ എം.എൽ.എ ആയിരുന്ന ദേശ സ്നേഹി എം.കുഞ്ഞുകൃഷ്ണൻ നാടാരുടെ പ്രതിമ കാഞ്ഞിരംകുളം ജംഗ്ഷനിൽ സ്ഥാപിതമായി. പൂർണ്ണകായ വെങ്കല പ്രതിമ പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ അനാവരണംചെയ്തു. തുടർന്ന് നടന്ന പൊതുസമ്മേളനം കുഞ്ഞുകൃഷ്ണൻ നാടാരുടെ കൊച്ചുമകൻ ആർ.വിവേക് ഉദ്ഘാടനം ചെയ്തു. പ്രതിമ നിർമ്മാണ കമ്മിറ്റി ചെയർമാനും മുൻ മന്ത്രിയുമായ എം.ആർ.രഘു ചന്ദ്രബാൽ അദ്ധ്യക്ഷനായി. ജനറൽ കൺവീനർ മുടവൻമുഗൾ രവി, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.സി.കെ.വത്സലകുമാർ, അതിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് വി.പി.സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. നേതാക്കളായ കരുംകുളം രാധാകൃഷ്ണൻ ,വിജയ് സിംഗ്, കരുംകുളം രാജൻ തുടങ്ങിയവർ നേതൃത്വം നൽകി.