scholl

കിളിമാനൂർ: കിളിമാനൂർ കൊട്ടാരം സന്ദർശിച്ച് പാപ്പാല ഗവൺമെന്റ് എൽ.പി.എസിലെ കുട്ടികൾ. നാടിനെ അറിയുക എന്ന ലക്ഷ്യത്തോടെയാണ് എൽ.പി സ്കൂളിൽ നിന്ന് ആരംഭിച്ച റാലി കൊട്ടാരത്തിൽ എത്തിയത്.

ഒന്നാം സ്വാതന്ത്ര്യ ദിനത്തിൽ കിളിമാനൂരിലെ സമര സേനാനികൾ ആറ് കാളകളെ പൂട്ടിയ വണ്ടിയിൽ ദേശീയ പതാകയുമായി കൊട്ടാരത്തിലെത്തുകയും രാജാവ് പതാക ഉയർത്തുകയും ചെയ്‌തെന്ന് ചരിത്ര രേഖകളിലുണ്ട്.

അതിനെ അനുസ്മരിച്ചുകൊണ്ട് കൊട്ടാരത്തിലെ ഇളം തലമുറയിലെ രാമവർമ തമ്പുരാന് ദേശീയ പതാക കൈമാറി. പ്രഥമാദ്ധ്യാപകൻ കെ.വി. വേണുഗോപാൽ പതാക ഉയർത്തി. പി.ടി.എ പ്രസിഡന്റ് കെ.ജി. ശ്രീകുമാർ,വാർഡ്‌ മെമ്പർ എസ്.ശ്രീലത,സ്കൂൾ വികസന സമിതി അംഗങ്ങളായ കെ.എം. മോഹനചന്ദ്രൻ,എം.സത്യശീലൻ,ജി. മനോഹരനാശാരി,ഹക്കിം അദ്ധ്യാപകർ തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.