കിളിമാനൂർ :കേരള വ്യാപാരി വ്യവസായി സമിതി ഏരിയ കൺവെൻഷൻ പള്ളിക്കൽ സുമിയ ഓഡിറ്റോറിയത്തിൽ വ്യാപാരി വ്യവസായി സമിതിയുടെ സംസ്ഥാന കമ്മിറ്റി അംഗം കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ.സുധീന്ദ്രൻ, ജില്ലാ സെക്രട്ടറി എം.ബാബുജാൻ.ജില്ലാ ട്രഷറർ പി.എൻ മധു, കെ എം.ഡി.എൽ ചെയർമാൻ മടവൂർ അനിൽ, സി.പി.എം ഏരിയ സെക്രട്ടറി എസ്. ജയചന്ദ്രൻ,സി പി എം പള്ളിക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി സജീബ് ഹാഷിം , പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. ഹസീന, സമിതി ജില്ലാ കമ്മിറ്റി അംഗം ആർ. സുനിൽകുമാർ എന്നിവർ പങ്കെടുത്തു.ഏരിയ പ്രസിഡന്റായി സജി സ്റ്റീൽ ഇന്ത്യയേയും , സെക്രട്ടറിയായി സുരേഷ് പച്ചയിലിനേയും , ട്രെഷററായി മനോഹരൻ മടവൂരിനെയും തിരഞ്ഞെടുത്തു.