വക്കം: വക്കം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം വിദ്യാർത്ഥികളുടെ എൻ.എസ് എസ് സപ്തദിന ക്യാമ്പ് " സ്വാതന്ത്ര്യമൃതം 2022 " വക്കം സ്കൂളിൽ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് താജുന്നിസ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ് മഞ്ജു മോൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഷീലാകുമാരി കെ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ സന്തോഷ്‌ കുമാർ കെ.പി, ഹെഡ് മിസ്ട്രസ് ബിന്ദു, പ്രോഗ്രാം ഓഫീസർ റെജു ആർ.എസ് എന്നിവർ സംസാരിച്ചു.