
കല്ലമ്പലം: കവലയൂർ ഗവ.എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ദത്ത് ഗ്രാമമായി തിരെഞ്ഞെടുത്ത വാർഡ് 16 - ൽ എല്ലാ ഭവനങ്ങളിലും ഉയർത്തുന്നതിനുള്ള ദേശീയ പതാക വിതരണം ചെയ്തു. അമ്മൻനട ജംഗ്ഷനിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ എം.എൽ മീന മണമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് എ.നഹാസിന് പതാകകൾ കൈമാറി. തുടർന്ന് വോളന്റിയർമാരുടെ നേതൃത്വത്തിൽ പതാക വിതരണവും കുടിവെള്ളകിണറുകൾ ക്ലോറിനേഷനും നടത്തി. ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും പി.ടി.എ പ്രസിഡന്റുമായ വി.സുധീർ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗം മുഹമ്മദ് റാഷിദ്, പ്രശസ്ത കവി താണുവൻ ആചാരി,പ്രോഗ്രാം ഓഫീസർ രാജേഷ്, ചരീഷ്മ, തങ്കമണി, എസ്.എഫ്.ഐ വർക്കല ഏരിയ സെക്രട്ടറി ജിത്ത്, എ.രാജൻ, മഞ്ജു തുടങ്ങിയവർ പങ്കെടുത്തു.തേവലക്കാട് എസ്.എൻ.യു.പി.എസ് സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി ആഘോഷിച്ചു. സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷങ്ങൾ അണിഞ്ഞ് വിദ്യാർത്ഥികൾ റാലിയിൽ പങ്കെടുത്തു. തുടർന്ന് സ്കൂൾ ഓഡിറ്റോറിയത്തിൽ കുട്ടികളുടെ വിവിധ സ്വാതന്ത്ര്യദിന കലാപരിപാടികൾ നടന്നു. പതാക ഉയർത്തൽ എച്ച്.എം ഷീജ നിർവഹിച്ചു. സ്കൂൾ മാനേജർ ഡോക്ടർ തോട്ടയ്ക്കാട് ശശി സ്വാതന്ത്ര്യദിന സന്ദേശം കുട്ടികൾക്ക് നൽകി. പി.ടി.എ പ്രസിഡന്റ് രാജീവ് സ്വാതന്ത്ര്യദിന ആശംസകൾ കൈമാറി.
നാവായിക്കുളം കെ.സി.എം.എൽ.പി സ്‌കൂളിൽ പി.ടി.എ പ്രസിഡന്റ് വിജിൻ പതാക ഉയർത്തി. പ്രധാന അദ്ധ്യാപിക ജയശ്രീ ടീച്ചർ സ്വാതന്ത്യ ദിന സന്ദേശം നൽകി. തുടർന്ന് നടന്ന സ്വാതന്ത്ര്യ ദിന ഘോഷയാത്ര എസ്.ആർ.ജി കൺവീനർ ഗീത ഫ്ലാഗ് ഒഫ് ചെയ്തു. ഘോഷയാത്രക്ക് ഡീസന്റ്മുക്കിൽ വിവിധ കലാ സാംസ്കാരിക പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും മധുര വിതരണവും നടന്നു.നാവായിക്കുളം ഹരിത കർമ്മ സേന അംഗങ്ങൾ സംഘടിപ്പിച്ച സ്വാതന്ത്യ ദിനാഘോഷ പരിപാടിയിൽ വാർഡ് മെമ്പർ പൈവേലിക്കോണം ബിജു ദേശീയ പതാക ഉയർത്തി. ഹരിത കർമ്മ സേന പഞ്ചായത്ത് സെക്രട്ടറി സൗമിനി, ഹരിതകർമ്മ സേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.തോട്ടക്കാട് എ.പി.ജെ അബ്ദുൽ കലാം ഫൗണ്ടേഷന്റെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ചെയർമാൻ നിസാം തോട്ടക്കാടും രക്ഷാധികാരി കെ. പുഷ്പരാജനും ചേർന്ന് പതാക ഉയർത്തി.ചാങ്ങാട്ട് ശ്രീ ഭഗവതി ക്ഷേത്രം ട്രസ്റ്റിന്റെ നേതൃത്വത്തിൽ ദേശീയ പതാക ഉയർത്തി. ട്രസ്റ്റ് ഭാരവാഹികളായ എം മുകേഷ്, പി.ജയേഷ്, അനൂപ്.എസ്.ആർ, അഭിലാഷ് ചാങ്ങാട്, പങ്കജാക്ഷ കുറുപ്പ്, മോഹൻ കുമാർ തുടങ്ങിയവർ പങ്കെടുത്തു.മരുതികുന്ന് ബി.വി.യു.പി സ്ക്കൂളിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷം വാർഡ് മെമ്പർ എച്ച്.സവാദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഷിഹാബുദ്ദീൻ അദ്ധ്യക്ഷനായി. മുല്ലനല്ലൂർ ശിവദാസൻ, അലിയാര്കുഞ്ഞ് ആലുംമൂട്ടിൽ, എം.ശ്രീകുമാർ, സ്കൂൾ മാനേജർ വി.വരുൺകുമാർ, എച്ച്.എം സാംകുട്ടി തുടങ്ങിയവർ പങ്കെടുത്തു.കടമ്പാട്ടുകോണം വിജ്ഞാനപ്രദായിനി ഗ്രന്ഥശാലയിൽ വാർഡംഗം ജോസ് പ്രകാശ് ദേശീയ പതാക ഉയർത്തി. കവിയും ഗ്രന്ഥശാല പ്രസിഡന്റുമായ ഓരനെല്ലൂർബാബു സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഗ്രന്ഥശാല സെക്രട്ടറി ജ്യോതിലാൽ, ലൈബ്രേറിയൻ ലതിക, ഗ്രന്ഥശാല പ്രവർത്തകർ എന്നിവർ പങ്കെടുത്തു.