photo1

പാലോട്: നന്ദിയോട് എസ്.കെ.വി എച്ച്.എസ്.എസിൽ 75 വിദ്യാർത്ഥികൾ മൺചിരാതുകൾ തെളിയിച്ചു.തുടർന്ന് നടന്ന ഘോഷയാത്ര പാലോട് സബ് ഇൻസ്‌പെക്ടർ റഹിം ഫ്ലാഗ് ഒഫ് ചെയ്തു.പി.ടി.എ പ്രസിഡന്റ് കെ.ആർ.ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ജയലത,പ്രഥമാദ്ധ്യാപിക റാണി എന്നിവർ സ്വാതന്ത്ര്യ ദിനസന്ദേശം നൽകി.മാന്തുരുത്തി ടി.കെ.എം എൽ.പി.എസിൽ പതാക ഉയർത്തൽ,വർണ്ണാഭമായ ഘോഷയാത്ര,കുട്ടികളുടെ കലാപരിപാടികൾ,സ്വാതന്ത്ര്യസമര ചരിത്ര പ്രദർശനം, പായസ സദ്യ എന്നിവ നടന്നു.വാർഡ് മെമ്പർ ഗീതാപ്രിജി,പി.ടി.എ പ്രസിഡന്റ് രമ്യ.ആർ,ഹെഡ്മിസ്ട്രസ് എസ്.ആർ. സ്നേഹലത,പി.ടി.എ അംഗങ്ങൾ പൂർവ വിദ്യാർത്ഥികൾ തുടങ്ങിയവർ നേതൃത്വം നൽകി.ഞാറനീലി ഡോ.അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്കൂളിൽ ആഘോഷത്തോടനുബന്ധിച്ച് പാലോട് ജംഗ്ഷനിൽ ഫ്ലാഷ്മോബ്,മൈം,റാലി മുതലായവ സംഘടിപ്പിച്ചു.ഡോ.രാജേഷ് മുഖ്യാതിഥിയായി വിമുക്ത ഭടന്മാരെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു.പ്രിൻസിപ്പൽ ദുർഗാമാലതി അദ്ധ്യക്ഷത വഹിച്ചു.മാനേജർ ബി.താര സ്വാഗതം പറഞ്ഞു.പി.ടി.എ പ്രസിഡന്റ്‌ ബിന്ദു സുരേഷ് ഉദ്ഘാടനം ചെയ്തു.വിമുക്ത ഭടന്മാരായ വിജയ് കുമാർ,സാബു,ഷിബു എന്നിവരെ ആദരിച്ചു.എം.ആർ.എസ് മാനേജർ എം.രാജേന്ദ്രൻ,അരുൺ കെ,ആതിര എസ്.ആർ കോ-ഓർഡിനേറ്റർ ബേസിൽ ജോൺ എന്നിവർ സംസാരിച്ചു.ഇളവട്ടം എൽ .പി സ്കൂളിൽ വാർഡ് മെമ്പർ കാനാവിൽ ഷിബു ദേശീയ പതാക ഉയർത്തി.എസ്.എം.സി ചെയർമാൻ വി.അജിത് കുമാർ,എച്ച്.എം വിജയൻ,ആകാശ്.എസ്,തുടങ്ങിയവർ നേതൃത്വം നൽകി.നന്ദിയോട് നളന്ദ ടി.ടി.ഐ യു.പി സ്കൂളിൽ ഹെഡ്മിസ്ട്രസ്സ് പ്രീത പതാക ഉയർത്തി.പി.ടി.എ പ്രസിഡന്റ് ടി.എൽ.ബൈജു അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് ഷിബു, അദ്ധ്യാപകരായ സുനിൽ കുമാർ, ഷൈനി എന്നിവർ സംസാരിച്ചു.ഇന്ത്യൻ നാഷണൽ കോൺഗ്രസ് നന്ദിയോട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം പ്രസിഡന്റ് വി.രാജ്കുമാറിന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി. ജനറൽ സെക്രട്ടറി.പി.എസ് ബാജിലാൽ ദേശീയ പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു. ശൈലജാരാജീവൻ, പി.രാജീവൻ, പത്മാലയം മിനിലാൽ, ബി.എസ്.രമേശൻ, കാനാവിൽഷിബു,ജി. സാജു,ഉഷവിജയൻ,ഗീതശ്രീകുമാർ,അനസ്ഖാൻ,സിഗ്നി.കെ,കെ.രാജീവൻ,വിജയമോഹനൻ,മഞ്ചുമധുസുദനൻ,ദീപമുരളി, സി.പി.വിനോദ്,ഫസിലുദീൻ.എസ്,അമൽ.എൻ,വിഷ്ണു ആലംമ്പാറ,രതീഷ്ചോനൻവിള,നിതിൻ.പി എന്നിവർ നേതൃത്വം നൽകി. പെരിങ്ങമ്മല ഇടവം ഈയ്യക്കോട് ആദിവാസി സങ്കേതത്തിലെ ഊരുകുട്ട ഹാളിൽ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബാ ഷാനവാസ് ദേശീയ പതാക ഉയർത്തി. ഊരുമൂപ്പൻമാരായ കെ.ബാലകൃഷ്ണൻ കാണി,പി .രാജേന്ദ്രൻ കാണി,ഇടവം ഷാനവാസ്, സൗമ്യ.എസ്.ടി, അഖിലാ ചന്ദ്രൻ,അനിൽകുമാർ,സുരേഷ്, പഠനമുറിയിലെ വിദ്യാർത്ഥികൾ,ഊരു നിവാസികൾ എന്നിവർ പങ്കെടുത്തു.