നെടുമങ്ങാട്:75-ാം സ്വാതന്ത്രദിന വാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കരുപ്പൂര് മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച 'ഗാന്ധിജി നമ്മുടെ വെളിച്ചം' സാംസ്കാരിക സദസ് മണ്ഡലം കമ്മറ്റി പ്രസിഡന്റ് കരുപ്പൂര് ഷിബുവിന്റെ അദ്ധ്യക്ഷതയിൽ എൻ.ജി.ഒ അസോസിയേഷൻ ജില്ലാ സെക്രട്ടറി രാകേഷ് കമൽ ഉദ്ഘാടനം ചെയ്തു.യുവകവി ഹരി നീലഗിരി,അനുപമ,ചന്ദ്രകുമാർ, ജില്ലാ കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറിമാരായ നെട്ടിറച്ചിറ ജയൻ,കല്ലയം സുകു,ബ്ലോക്ക് പ്രസിഡന്റ് അഡ്വ.എസ്.അരുൺ കുമാർ,ടി.അർജ്ജുനൻ,യൂത്ത് കോൺഗ്രസ് നേതാക്കളായ അഡ്വ.മഹേഷ് ചന്ദ്രൻ,മന്നൂർക്കോണം സജാദ്,കൗൺസിലർ രാജേന്ദ്രൻ,കരുപ്പൂര് സുരേഷ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.