
മലയിൻകീഴ് : ഗ്രന്ഥകാരനും ചരിത്ര ഗവേഷകനും നോവലിസ്റ്റും പുരാരേഖ വകുപ്പിൽ ആർക്കിവിസ്റ്റുമായിരുന്ന പ്ലാവിള ഗീതത്തിൽ ഡി.ദയാനന്ദൻ(69)നിര്യാതനായി.ചെ ഗുവേരയുടെ "ബൊളീവിയൻ ഡയറി "ഉൾപ്പെടെയുള്ള നിരവധി വിവർത്തനങ്ങളും ചരിത്ര ലേഖനങ്ങളും നോവലുകളുമടക്കം 20 ലേറെ പുസ്തകങ്ങളുടെയും രചയിതാവണ്.റേഡിയോ പ്രഭാഷകൻ,കൈരളി ടി.വി.യിൽ ചരിത്ര സാംസ്കാരിക പരിപാടികളുടെ അവതാരകൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.കെ.ജി.ഒ.എ.പുരോഗമന കലാ സാഹിത്യ സംഘം എന്നീ സംഘടനകളുടെ സജീവ പ്രവർത്തകനായിരുന്നു."ഭൗതികവാദിയായ ക്രിസ്തു " എന്ന പുസ്തകം 2006-ലെ സുരഭി അവാർഡിന് അർഹമായിട്ടുണ്ട്.ഭാര്യ : ഗീതഭായി. മകൻ : നെബു(ബാംഗ്ലൂർ),അബു(വനിതാ ശിശു വികസന വകുപ്പ്,ഹരിപ്പാട്).മരുമക്കൾ : അഞ്ജു,മധുവൃതദാസ്.