
വർക്കല: ശിവഗിരി ശ്രീനാരായണ സിനിയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്റ്യത്തിന്റെ 75-ാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറിയും സ്കൂൾ മാനേജരുമായ സ്വാമി ഋതംഭരാനന്ദ ദേശിയപതാക ഉയർത്തുകയും സ്വാതന്ത്റ്യസമരത്തിൽ പങ്കെടുത്ത ധീരദേശാഭിമാനികളെ അനുസ്മരിക്കുകയും ചെയ്തു.പ്രിൻസിപ്പൽ സ്മിത.ടി,വൈസ് പ്രിൻസിപ്പൽ മനുബായ് എന്നിവർ സംസാരിച്ചു.മാർച്ച് പാസ്റ്റ്, ബാന്റ്മേളം എന്നിവയ്ക്കൊപ്പം ദേശീയപതാകയേന്തി അദ്ധ്യാപകരും വിദ്യാർത്ഥികളും സ്വാതന്ത്റ്യത്തിന്റെ അമൃത് മഹോത്സവത്തിൽ പങ്കെടുത്തു.