augu16a

ആറ്റിങ്ങൽ:വിളയിൽ റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കുടുംബാംഗങ്ങൾക്ക് ഓണമുണ്ണാൻ 5 കിലോ അരിവീതം നൽകുന്നതിന്റെ ഉദ്ഘാടനം അടൂർ പ്രകാശ് എം.പി നിർവഹിച്ചു. ഉണ്ണി ആറ്റിങ്ങൽ അദ്ധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ സി.ഐ പ്രതാപൻ,​ ഡോ. പി.രാധാകൃഷ്ണൻ നായർ,​ അറേബ്യൻ അബ്ദുൽ നാസർ,​ കൗൺസിലർ മുരളീധരൻ നായർ,​ സെക്രട്ടറി ലത. എൽ,​ എം.ജി. മനോജ്,​ ആർ‌. മണികണ്ഠൻ പിള്ള എന്നിവർ സംസാരിച്ചു. അസോസിയേഷനിലെ 340 കുടുംബങ്ങൾക്കാണ് അരി കിറ്റ് വിതരണം ചെയ്തത്.