തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഐ.എൻ.ടി.യു.സി കഴക്കൂട്ടം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുമട്ടുതൊഴിലാളികൾ ബൈക്ക് റാലി നടത്തി. ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് വെട്ടുറോഡ് സലാം റാലി ഉദ്ഘാടനം ചെയ്തു. കഴക്കൂട്ടം നിയോജകമണ്ഡലം പ്രസിഡന്റ് എ.ആർ.അഭിജിത്ത് അദ്ധ്യക്ഷത വഹിച്ചു. കഴക്കൂട്ടം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.ബേബി, ജില്ലാ സെക്രട്ടറി ആർ.എസ്.വിനോദ് മണി, പ്രദീപ് കടകംപള്ളി, വി.ആർ.അരുൺകുമാർ, കടകംപള്ളി കങ്കൻ, രാജൻ ശ്രീകാര്യം എന്നിവർ റാലിക്ക് ആശംസ രേഖപ്പെടുത്തി.