sndp

വിതുര:എസ്.എൻ.ഡി.പി യോഗം വിതുരശാഖയുടെ നേതൃത്വത്തിൽ പ്രതിഭാസംഗമവും ദൈവദശക പഠനക്ലാസ് ഉദ്ഘാടനവും നടത്തി.എസ്.എസ്.എൽ.സി പ്ലസ്ടൂ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു.ആര്യനാട് യൂണിയൻ സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.ആര്യനാട് യൂണിയൻ പഞ്ചായത്ത് കമ്മിറ്റിഅംഗം എസ്.ദ്വിജേന്ദ്രലാൽബാബു അദ്ധ്യക്ഷത വഹിച്ചു.ശാഖാസെക്രട്ടറി എൻ. സുദർശനൻ സ്വാഗതം പറഞ്ഞു.ശാഖാ പ്രസിഡന്റ് സി.കാർത്തികേയൻ, യോഗംഡയറക്ടർബോർഡംഗം എസ്.പ്രവീൺകുമാർ,ആര്യനാട് യൂണിയൻ വൈസ് പ്രസിഡന്റ് എസ്.സന്തോഷ്, വിതുരശാഖാരക്ഷാധികാരി ഡോ.വി.വി,ചന്ദ്രൻ, ആര്യനാട് യൂണിയൻ പഞ്ചായത്ത് കമ്മിറ്റിഅംഗം എസ്.ദ്വിജേന്ദ്രലാൽ ബാബു,ആര്യനാട് യൂണിയൻ കൗൺസിലർ കൊറ്റംപള്ളി ഷിബു, ശാഖാ രക്ഷാധികാരി കെ.സുകുമാരൻ, യൂണിയൻകമ്മിറ്റിഅംഗം വി.രമേശൻ, ടി.ആർ.പ്രസേനൻ,എം.വിജയൻ, എസ്.അനിൽകുമാർ, ഷാജിലാൽ എ.കെ., കെ.ജി. പ്രസന്നൻ, വി.ബിനു,എസ്.സജീവ്, ടി.ആർ.ബാബുരാജ്,വി. സരേന്ദ്രൻ,വനിതാസംഘം പ്രസിഡന്റ് കെ.ഷീല,സെക്രട്ടറി എസ്.ജയശ്രീ,വി,ബിന്ദു,ആർ.രാജം,സുജാത,സത്യഭാമ,അശ്വതി,എസ്.എൽ.സജിത,സുധർമ്മിണി,റീന,അനന്തു, എന്നിവർ പങ്കെടുത്തു. വിശിഷ്ഠസേവനത്തിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽനേടിയ വിതുര സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്.ശ്രീജിത്തിനേയും,പത്രപ്രവർത്തനരംഗത്ത് 25 വർഷം പൂർത്തിയാക്കിയ കേരളകൗമുദി വിതുര ലേഖകൻ കെ. മണിലാലിനെ ഫലകവും,പൊന്നാടയുംനൽകി. ആദരിച്ചു.