
നെടുമങ്ങാട്: കഴക്കൂട്ടം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നിള ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകർക്കായി വെള്ളനാട് മിത്രാനികേതനിൽ ത്രിദിന നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. അഡ്വ. ജി സ്റ്റീഫൻ എം. എൽ. എ ഉദ്ഘാടനം ചെയ്തു.അസിസ്റ്റന്റ് എക്സ്സ്സൈസ് കമ്മീഷണർ ടി അനികുമാർ ഉദ്ഘാടനം ചെയ്ത സമാപന സമ്മേളനത്തിൽ ക്യാമ്പിൽ പങ്കെടുത്ത സന്നദ്ധ പ്രവർത്തകർക്ക് സർട്ടിഫിക്കറ്റുകൾ നൽകി. എൻ. എസ്.എസ് സ്റ്റേറ്റ് പ്രോഗ്രാം കോർഡിനേറ്റർ ഡോ. ജേക്കബ് ജോൺ, സാമൂഹിക പ്രവർത്തകനും കവിയുമായ അഖിലൻ ചെറുകോട്, മിത്രനികേതൻ ജോയിന്റ് ഡയറക്ടർ ഡോ. രഘു രാമദാസ്, സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റിലെ ശാസ്ത്രജ്ഞ ഡോ. ശ്രുതി, ചരിത്രകാരനായ വെള്ളനാട് രാമചന്ദ്രൻ, സിനിമ -സീരിയൽ താരങ്ങളായ ഷാന,ബിഫു , മോട്ടിവേഷണൽ ട്രെയിനറായ ബൈജു സൈമൺ , ക്യുയർ ആക്റ്റിവിസ്റ്റായ ഹാരി ഹാരിസ്, മാർഷ്യൽ ആർട്സ് ട്രെയിനർ പ്രവീൺ എന്നിവർ ക്ലാസുകൾ നയിച്ചു.