ആറ്റിങ്ങൽ:ആർ.എസ്.പി ആറ്റിങ്ങൽ ടൗൺ ലോക്കൽ സമ്മേളനം മണ്ഡലം സെക്രട്ടറി സി.രാധാകൃഷ്ണ കുറുപ്പ് ഉദ്ഘാടനം ചെയ്തു. എ.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ജി.വി.കുറുപ്പിനെ ആദരിച്ചു. എൽ.സി സെക്രട്ടറിയായി വിപിൻലാലിനെ തിരഞ്ഞെടുത്തു. ചെറുന്നിയൂർ ലോക്കൽ സമ്മേളനം എ. ശ്രീധരൻ ഉദ്ഘാടനം ചെയ്യും. അമീറുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സി.രാധാകൃഷ്ണ കുറുപ്പ്,​ അനിൽ ആറ്റിങ്ങൽ എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി അമീറുദ്ദീനെ തിരഞ്ഞെടുത്തു.