augu16c

ആറ്റിങ്ങൽ: തോട്ടയ്ക്കാട് ശ്രീലക്ഷ്മി മെമ്മോറിയൽ ട്രസ്റ്റ് ആറ്റിങ്ങൽ വീരകേരളപുരം ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച സ്റ്റേജ് സമർപ്പണവും ശ്രീപാദം ട്രസ്റ്റ് പുതുക്കി പണിത ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും ഇന്ന് രാവിലെ 10ന് നടക്കും. ഇതോടനുബന്ധിച്ചു നടക്കുന്ന സമ്മേളനം കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡന്റ് ഡോ. തോട്ടയ്ക്കാട് ശശി അദ്ധ്യക്ഷത വഹിക്കും. മാതാ അമൃതാനന്ദമയി മഠം സ്വാമി ശിവാമൃതാനന്ദ സ്റ്റേജ് സമർപ്പണവും അനുഗ്രഹ പ്രഭാഷണവും നടത്തും. ട്രസ്റ്റ് വൈസ് പ്രസിഡന്റ് അഡ്വ. വിജയമോഹനൻ നായർ,​ ട്രസ്റ്റ് സെക്രട്ടറി വി.സി. അഖിലേഷ്,​ ദ്വാരക മോഹനൻ,​ പ്രസന്നകുമാർ എന്നിവർ സംസാരിക്കും. തുടർന്ന് ഊട്ടുപുരയിൽ അന്നദാനം നടക്കും. വൈകിട്ട് 7 ന് നൃത്ത സന്ധ്യ.

18 ന് ശ്രികൃഷ്ണ ജയന്തിയോടനുബന്ധിച്ച് രാവിലെ 8.30 മുതൽ ലക്ഷാർച്ചനയും 10 മുതൽ കഞ്ഞി സദ്യയും വൈകിട്ട് 3മുതൽ ഉറിയടിയും 6ന് ശോഭായാത്ര സംഗമവും നടക്കും. രാത്രി 7ന് കലാ സന്ധ്യ.